ന്യൂദൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ ഹർജി നൽകി രാഹുൽ ഗാന്ധി.
ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്.
എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.
നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു നീക്കം. എന്നാൽ നേരിട്ട് പ്രതിപക്ഷ നേതാക്കളെ കാണുന്നതും പരാതി സ്വീകരിക്കുന്നതും ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയതോടെയാണ് അഭിഭാഷകൻ വഴി ഹർജി നൽകാൻ തയ്യാറായത്.
