കുമരകത്ത് ബൈക്കും സ്കൂട്ടറും കൂടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

കോട്ടയം ::കുമരകം കോണത്താറ്റു പാലത്തിനു സമീപം ഇന്നലെ രാത്രി 12 ഓടു കൂടി ബൈക്കും ഒരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

വൈക്കം ഭാഗത്തു നിന്നു വന്ന സ്കൂട്ടറിൽ കോട്ടയം ഭാഗത്തു നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വൈക്കത്തു നിന്നും വന്ന യുവാവിന്റെ പല്ല് അപകടത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്ന് വന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്. കുമരകം പോലീസ് സ്ഥലത്തെത്തി യുവാക്കളെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!