കോട്ടയം: മണിമലയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയമകൻ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം.
ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടായ വഴക്കിനൊടുവിലാണ് കൊപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും ഭാര്യാമാതാവും മാത്രമാണ് മണിമലയിലെ വീട്ടിലുള്ളത്.
