ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ജന്തർ മന്തറിൽ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; 24 മണിക്കൂർ സമയപരിധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്റോച്ച് ജനത പാർട്ടി. സമരത്തിന് അനുമതി തേടി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തുമെന്ന് സിജെപി സഹ കൺവീനർ അശുതോഷ് രംഗ അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ പ്രതിഷേധത്തിനുള്ള തീയതി അനുവദിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും സമരവുമായി തെരുവിലിറങ്ങു മെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. അശുതോഷ് രംഗയ്ക്കൊപ്പം സൗരവ് ദാസും രത്ന സിങ്ങും പൊലീസ് സ്റ്റേഷനിലെത്തും.

ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനായി മുംബൈയിൽനിന്ന് ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ വിമാനത്തിനുള്ളിൽവെച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കർശന വ്യവസ്ഥകളോടെ ഇവർക്ക് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. സമാധാനാന്തരീക്ഷം തകരാതിരിക്കാനും മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാനുമുള്ള മുൻകരുതൽ നടപടിയായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

24 മണിക്കൂറോളം പ്രത്യേക കേന്ദ്രങ്ങളിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചശേഷം ഞായറാഴ്ച രാവിലെ 10.30ഓടെ മൂന്നുപേരെയും ഡൽഹി കന്റോൺമെന്റ് സ്റ്റേഷനിലെ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സമാധാനം നിലനിർത്തുന്ന പെരുമാറ്റം ഉറപ്പാക്കുന്നതിനായി ഒരു വർഷത്തേക്ക് 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അഭിജിത് ദീപ്കെ മുംബൈയിലേക്ക് മടങ്ങി. അതേസമയം, മുത്തശ്ശിയുടെ മരണവിവരം അറിയിക്കുന്നതിൽ പോലും ഡൽഹി പൊലീസ് മാന്യത കാട്ടിയില്ലെന്ന് അഭിജിത് ദീപ്കെ ആരോപിച്ചു. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യതലസ്ഥാനത്ത് കോട്ടകെട്ടി നിൽക്കുന്നത് എന്തിനാണെന്നും ഗ്യാനേഷ് കുമാറിന് അറിയാവുന്ന രഹസ്യമെന്താ ണെന്നും സിജെപി നേതാക്കൾ ചോദിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാ യിരുന്നു നേതാക്കളുടെ വിമർശനം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പാർട്ടിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!