ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും; സമരരീതി രാവിലെ തീരുമാനിക്കും

ന്യൂദൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യ തലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും.രാവിലെ നേതാക്കള്‍ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും.

ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‍വാദി പാർട്ടിയും ഇന്ന് സമരത്തിനെത്തും. ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ഡൽഹി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ന് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന – ജില്ലാ – ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ ഇന്നും പ്രതിഷേധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!