കരസേന മിലിറ്ററി നഴ്സിങ്ങിൽ നിന്നും പിരിച്ചു വിട്ടതിനെതിരെ സുപ്രധാന വിധി

ന്യൂഡൽഹി : വിവാഹിതയാണെന്നതും കുടുംബ ഉത്തരവാദിത്തങ്ങളുണ്ടെന്നതും ചൂണ്ടിക്കാട്ടി സ്ത്രീയെ ജോലിയിൽ നിന്നു പിരിച്ചുവിടുന്നതു ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി.

കരസേനയിലെ മിലിറ്ററി നഴ്സിങ് സർവീസിൽ നിന്ന് 36 വർഷം മുൻപു പിരിച്ചുവിടപ്പെട്ട മലയാളി നഴ‌്സ്  സെലിന ജോണിൻ്റെ കേസിലാണു സുപ്രധാനവിധി.

നഷ്ടപരിഹാരമായ 60 ലക്ഷം രൂപ 8 ആഴ്‌ചയ്ക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.

ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന സെലിന 1982 ലാണ് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. 1985ൽ ലഫ്റ്റനൻ്റ് റാങ്കിൽ സെക്കന്ദരാബാദിലായിരുന്നു ആദ്യ നിയമനം. 1988 ൽ ലക്നൗവിലായിരിക്കെ വിവാഹിതയായതിനു പിന്നാലെയാണ് സേന ഒഴിവാക്കിയത്.

കേസ് തുടരുന്നതിനിടെ, സെലിനയെ പിരിച്ചുവിടാൻ കാരണമായ സേവന വ്യവസ്‌ഥ കരസേന 1995 ൽ റദ്ദാക്കിയിരു ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!