ആലപ്പുഴ : മാരാരിക്കുളത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് വെളിയിൽ രാജേന്ദ്രൻ (67) ആണ് മരിച്ചത്.
ഉദയ സ്റ്റുഡിയോ ജംങ്ഷന് സമീപം കോൺവെന്റിലെ പറമ്പിൽ തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെയായിരുന്നു അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാരാരിക്കുളത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
