‘കൃഷ്ണനായി അഭിനയിക്കുമ്പോൾ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും’; ന‍ടൻ സിദ്ധാർഥ് ഗുപ്ത

വർഷം തിയറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ‘കൃഷ്ണാവതാരം പാർട്ട് 1: ഹൃദയം’. 55 കോടിയോളം ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയത് ന‍ടൻ സിദ്ധാർഥ് ഗുപ്ത ആയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ആ കഥാപാത്രമെന്ന് പറയുകയാണ് സിദ്ധാർഥ്.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥ് ഇക്കാര്യം പറഞ്ഞത്. കൃഷ്ണനെ അവതരിപ്പിക്കു ന്നതിനേക്കാൾ, കൃഷ്ണനാകുന്ന ആ പ്രോസസ് ആണ് തന്നിൽ വലിയ സ്വാധീനം ചെലുത്തിയതെന്നും സിദ്ധാർഥ് പറയുന്നു. “ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ ഒരുപാട് മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

അതുകൊണ്ട് തന്നെ നമ്മൾ ഒരു മാനസിക മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ഞാനും അതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ലായിരുന്നു. ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെന്നോ എവിടെയാണെന്നോ പോലും അറിയാൻ ഞാൻ ബുദ്ധിമുട്ടിയിരുന്നു.

എന്നാൽ കൃഷ്ണനെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി തയ്യാറെടുക്കുമ്പോൾ, നിങ്ങൾക്ക് ഇതുപോലെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും”.- സിദ്ധാർഥ് പറഞ്ഞു. ശ്രീകൃഷ്ണനായി അഭിനയിക്കുമ്പോൾ, കൃഷ്ണൻ തന്നെ ആ കഥാപാത്രം ചെയ്യാൻ തന്നെ തിരഞ്ഞെടുത്തതായാണ് തോന്നിയതെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. ഹർദിക് ഗജ്ജാർ ആണ് കൃഷ്ണാവതാരം പാർട്ട് 1 സംവിധാനം ചെയ്തിരിക്കുന്നത്. സുഷ്മിത ഭട്ട് ആണ് ചിത്രത്തിൽ രാധയായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!