അയർക്കുന്നം : ബലാത്സംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യർ (34) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 2021 മെയ് ഇരുപതാം തീയതി അയർക്കുന്നം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അയർക്കുന്നം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു.
അയർക്കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ സന്തോഷ്, എസ്.ഐ ഇജിസൺ, സി.പി.ഓ മാരായ ജിജോമോൻ, ബിങ്കർ, ബിനു, അജു വി.തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
