പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺ കുമാർ (46) ആണ് അറസ്റ്റിലായത്.

മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

അതേസമയം, സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിലും അരുൺ കുമാറിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഈ പരാതിയെ തുടർന്ന് ഇയാളെ നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ടും മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!