കോട്ടയം: പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. കെൻസ് സാബു, തോമസ് എബ്രഹാം എന്നിവരെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 332 സഹിതം 34 പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പരിശോധിച്ച കോടതി, പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി.
തുടർന്ന് സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നൽകി CrPC വകുപ്പ് 248(1) പ്രകാരം ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. ഏകദേശം ഒമ്പത് വർഷത്തോളം നീണ്ടുനിന്ന നിയമനടപടികൾക്കൊടു വിലാണ് ജൂലൈ 18ന് കേസിൽ അന്തിമവിധി ഉണ്ടായത്.
ഒന്നാം പ്രതി കെൻസ് സാബുവിന് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കിയും രണ്ടാം പ്രതി തോമസ് എബ്രഹാമിന് വേണ്ടി അഡ്വ. ജോർജ് തോമസ് പരയ്ക്കനും കോടതിയിൽ ഹാജരായി.
