വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ മാതാപിതാക്കളുടെ എസ്ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. പുതിയ വോട്ടര്‍മാര്‍ക്കും എസ്ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കുമ്പോള്‍ ഈ വിവരങ്ങള്‍ കൂടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ്.   തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല. ഇത് കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ സഹായിക്കുകയും പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നുവെന്നും കമ്മിഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറില്‍ ഇത് ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ഇരട്ട വോട്ടുകള്‍, താമസം മാറിയവര്‍, വിദേശികള്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമ്മിഷന്‍  വ്യക്തമാക്കി. ചില വിഭാഗങ്ങളെ വ്യാപകമായി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കമ്മീഷന്‍ നിഷേധിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് മതിയായ അവസരം ലഭിച്ചിട്ടുണ്ട്. ഒരു പക്ഷപാതവും കാണിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!