തിരുവനന്തപുരത്ത് പോക്സോ കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം  : പോക്സോ കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം തടവ് ശിക്ഷ. കുറ്റിയത്ത്കുഴി സ്വദേശി അജേഷ്, അഭിലാഷ്, ഇവരുടെ മാതാവ് ലളിത എന്നിവരെയാണ് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി.

2021ലാണ് പീഡനം നടന്നതെന്ന് പോലീസ് അറിയിച്ചു. വിവാഹവാഗ്ദാനം നൽകി പ്രദേശവാസിയായ പെൺകുട്ടിയെ അജേഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരിക യായിരുന്നു. വീട്ടിലെത്തിച്ചതിന് പിന്നാലെ മൂവരും ചേർന്ന് പെൺകുട്ടിയെ കെണിയിൽ പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!