പാമ്പാടി: ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവം 19 മുതല്‍ 26 വരെ നടക്കും. 19ന് 5.45നും 6.30നും മധ്യേ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി വൈപ്പിന്‍മന വിശ്വനാഥ് പി.നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 6.15ന് ലക്ഷദീപം, ഏഴിന് ശ്രീഭദ്രാ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര. 8 മുതല്‍ സംഗീത സദസ്.
20ന് വൈകിട്ട് ഏഴിന് സിനിമാറ്റിക് ഡാന്‍സ്, 7.45ന് നൃത്തം, 8.30ന് ഭജന. 21ന് ദേവി തിരുവാതിര സംഘത്തിന്റെ തിരുവാതിര, 7.45 മുതല്‍ വയലിന്‍, ചെണ്ട ഫ്യൂഷന്‍.
22ന് വൈകിട്ട് ഏഴ് മുതല്‍ കൈകൊട്ടിക്കളി, 7.45ന് മന്നം കലാവേദിയുടെ ഗാനമേള.
23ന് ശ്രീഭദാ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 24ന് രാവിലെ എട്ടിന് തിരുമുമ്പില്‍ അന്‍പൊലി, പറ, നാണയപ്പറ, 10ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം. വൈകിട്ട് 6 മുതല്‍ സേവ, കാഴ്ചശ്രീബലി. രാത്രി 9ന് ആനന്ദനടനം – നാട്യപൂര്‍ണ്ണിമ സ്‌കൂള്‍ ഓഫ് ഡാന്‍സ്.
കുംഭപ്പൂര ദിവസമായ 25ന് രാവിലെ 5.30ന് എണ്ണക്കുടം, 7.30 മുതല്‍ ശ്രീബലിഎഴുന്നള്ളിപ്പ്, 11 മുതല്‍ 14ല്‍ പരം പാട്ടമ്പലങ്ങളില്‍ നിന്നുള്ള കുംഭകുടങ്ങള്‍ക്ക് ദേവസ്വത്തിന്റെ സ്വീകരണം, 12ന് കുഭകുടം അഭിഷേകം, വൈകിട്ട് ആറിന് സേവ, കാഴ്ചശ്രീബലി, 8.30ന് അമ്മന്‍കുടം, താലപ്പൊലി. 9.30ന് പള്ളിവേട്ട പുറപ്പാട്, 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
26ന് വൈകിട്ട് 3.30ന് ആറാട്ട് എഴുന്നള്ളിപ്പ്, അഞ്ചിന് ആറാട്ട്, 5.30ന് ആറാട്ടുകടവില്‍ പട്ടുംതാലിയും സമര്‍പ്പണം, ആറിന് ആറാട്ട് എതിരേല്പ് ഘോഷയാത്ര, തുടര്‍ന്ന് ആറാട്ട് വരവിന് സ്വീകരണം, 11.30 കൊടിയിറക്ക്.