ഖത്തർ : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഓറിക്സ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടും ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തത്തോടും കൂടി “ Digital Lifelines Strengthening Resilience” എന്ന വിഷയത്തിൽ ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി ദോഹയിലെ ഓറിക്സ് യൂണിവേഴ്സിറ്റിയിലെ അൽ മജ്ലിസ് ഹാളിൽ വിവരസമ്പന്നമായ പൊതു പരിപാടി സംഘടിപ്പിച്ചു. ഏകദേശം 200-ലധികം എഞ്ചിനീയർമാർ പരിപാടിയിൽ പങ്കെടുത്തു.

എഞ്ചിനീയർമാരെയും, അക്കാദമിക് വിദഗ്ധരെയും, വ്യവസായ രംഗത്തെ നേതാക്കളെയും, വിദ്യാർത്ഥികളെയും ഒരുമിച്ചുകൂട്ടി IEI ഖത്തർ ചാപ്റ്ററിന്റെ ഹോണററി ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ അധ്യക്ഷനായി. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെ ബോധവൽക്കരണം, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം എന്നിവയോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പരിപാടിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിലെ ആഗോള പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഡിജിറ്റൽ പരിവർത്തനവും കൃത്രിമ ബുദ്ധിയും കൈവരിക്കുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഘാനയുടെ അംബാസഡർ H.E മുഹമ്മദ് എൻ. ഇസ്മായിൽ ഡിപ്ലോമാറ്റിക് ഗസ്റ്റായി ചടങ്ങിൽ പങ്കെടുത്തു. ഡിജിറ്റൽ ഉൾക്കൊള്ളലും സുസ്ഥിര വികസനവും മുന്നോട്ടുകൊണ്ടുപോകുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
OOREDOO ചീഫ് ബിസിനസ് ഓഫീസർ Mr ഹസ്സൻ അൽ ഇമാദി ഗസ്റ്റ് ഓഫ് ഓണറായി ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ടെലികമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും അതിവേഗ വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു. കണക്റ്റിവിറ്റി, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ ലോകമെമ്പാടുമുള്ള വ്യവസായങ്ങളെയും സമൂഹങ്ങളെയും മാറ്റിമറിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ORYX University പ്രസിഡന്റ് & ട്രസ്റ്റി Mr. അസ്മി അമീറിന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു. AI യും ഡിജിറ്റൽ പരിവർത്തനവും മുന്നോട്ടുകൊണ്ടു പോകുന്നതിൽ വിദ്യാഭ്യാസത്തിന്റെ നിർണായക പങ്ക് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. സ്ത്രീകളെ ശക്തിപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് ഭാവിയിലേക്ക് ആവശ്യമായ ഡിജിറ്റൽ കഴിവുകൾ നൽകുകയും ചെയ്യുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കാൻ കോളേജ് പ്രതിബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
STARLINK CEO സിറിൽ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. Building Networks For Failures We Haven’t Imagined yet” എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം ഭാവിയിലുണ്ടാകാ വുന്ന വെല്ലുവിളികളെ നേരിടാൻ കഴിയുന്ന സുസജ്ജവും ഭാവിനോക്കിയുമുള്ള കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. നവീകരണത്തിന്റെയും ഉപഗ്രഹ കണക്റ്റിവിറ്റിയുടെയും അടുത്ത തലമുറ സാങ്കേതികവിദ്യകളുടെയും പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി.
UN ലെ ഇന്റർനാഷണൽ ടെലികമ്മ്യൂണി ക്കേഷൻ യൂണിയൻ (ITU) സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ഡൻ-മാർട്ടിന്റെ പ്രത്യേക വീഡിയോ സന്ദേശവും അവതരിപ്പിച്ചു.
സീനിയർ പെട്രോളിയം എഞ്ചിനീയർ ഖാലിദ് ഫഖ്റൂ സാമൂഹിക പുരോഗതിക്കും സാമ്പത്തിക ശാക്തീകരണത്തിനും എ.ഐയുടെ വളർച്ചയ്ക്കും ടെലികമ്മ്യൂ ണിക്കേഷന്റെ നിർണായക പങ്ക് വിശദീകരിച്ചു.
ഖത്തർ-ഇന്തോനേഷ്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഫർഹാൻ അൽ ഷെയ്ഖ് സാങ്കേതിക നവീകരണവും ഡിജിറ്റൽ കണക്റ്റിവിറ്റിയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
ഹെൽത്ത് സെക്ടറിലെ ചീഫിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും ഉപദേഷ്ടാവായ നയീം യൂനിസ് ചടങ്ങിൽ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. ആരോഗ്യരംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിന്റെ വളരുന്ന പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ് പ്രസിഡന്റ് എൻജിനീയർ അഹമ്മദ് ജാസിം അൽ ജോലോ ആഗോള എഞ്ചിനീയറിംഗ് സമൂഹത്തിന്റെ പിന്തുണ അറിയിച്ചു.
ഇന്ത്യ, ഫിലിപ്പീൻസ്, മലേഷ്യ, ഓസ്ട്രേലിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിട ങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ് സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു.
പരിപാടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു “Digital Lifelines One Minute One Digital Skill” എന്ന അവതരണം. IEI WOMEN’S WING പ്രസിഡന്റ് എൻജിനീയർ ദിൽബ മിദ്ലാജ് പരിപാടി നിയന്ത്രിച്ചു. Ms സാനിയ, എൻജിനീയർ നൂറ അഫ്സ, എൻജിനീയർ. ബീഗം സുഫിയ റിയാസ്, എൻജിനീയർ. സിജില, എൻജിനീയർ. യൂനിസ്, എൻജിനീയർ. അനു രേഷ്മ, സാരംഗ് എന്നിവർ AI യെക്കുറിച്ചുള്ള ഡിജിറ്റൽ സ്കിൽ അവതരണങ്ങൾ നടത്തി.
നോബിൾ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ “Building Habitats for planet MARS” എന്ന വിഷയത്തിൽ നടത്തിയ അവതരണവും മറ്റൊരു പ്രധാന ആകർഷണമായി. അമൽ ഷിബു, ശിവാൻഷ് ശർമ്മ, ഹാസിം അഹമ്മദ് എന്നിവർ ചേർന്നാണ് അവതരണം നടത്തിയത്. ORYX University അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് പ്രൊഫ്. നജ്ദാവി സമാപന പ്രസംഗം നടത്തി.
