ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മുഴുവൻ മാറ്റിയിട്ടില്ലെന്ന് സൂചന, തട്ടിയെടുത്ത് പൂശിയ സ്വർണം മാത്രം…

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ട് പുറത്ത്. എസ്ഐടിക്ക് ലഭിച്ച അന്തിമ ശാസ്ത്രീയ റിപ്പോർട്ടിൽ കട്ടിളപ്പാളികൾ മുഴുവൻ മാറ്റിയിട്ടില്ലെന്നാണ് സൂചന. തട്ടിയെടുതത്ത പൂശിയ സ്വർണം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എട്ട് സാമ്പിൾ പരിശോധന ഫലങ്ങളാണ് കൈമാറിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപാളി എന്നിവയിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ജംഷഡ്പൂരിലെ ലാബാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്.

കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. റിപ്പോർട്ട് കൊല്ലം കോടതിയിൽ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!