വ്യാജരേഖക്ക് നിയമ നടപടി, അട്ടിമറിയിൽ ഉന്നത ഉദ്യോഗസ്ഥനും കുടുങ്ങും

തിരുവനന്തപുരം : ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത.

കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്‍റെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴിനൽകാനാണ് നിർദേശം. കേസ് ഫയൽതിരുത്തിയെന്ന് അന്വേഷണ സംഘത്തിലെ എസ്ഐയും രണ്ട് പൊലീസുകാരും മൊഴി നൽകിയിരുന്നു.

അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയ്യാറാക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപിക്ക് എതിരെയാണ് ആരോപണം. മൊഴി തിരുത്താൻ കരുക്കൾ നീക്കിയ ഉന്നതനും കുടുങ്ങും. വ്യാജരേഖയുണ്ടാക്കിയതിന് നിയമനടപടി നേരിടേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!