കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ് സലിം(27) നെ കൊച്ചി സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു.
ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ ഓൺലൈൻ അഭിമുഖത്തിന് വിളിപ്പിച്ചതെന്ന് കൊച്ചി സിറ്റി വനിതാ പൊലീസ് അറിയിച്ചു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈപ്പറ്റിയെന്നാണ് കേസ്.
പിന്നീട് ഇവ ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
