കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും മരിച്ചു

കോഴിക്കോട് : കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രജിന്റെ ഭാര്യ സോന മെയ് 15-ന് തന്നെ മരണപ്പെട്ടിരുന്നു. ആറുമാസം ഗർഭിണിയായിരുന്നു സോന.

പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിനിയായ സോന കാറിന് തീകൊളുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ദമ്പതികൾക്കിടയിൽ നേരത്തേ കുടുംബപ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മെയ് 15-ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിലൂടെ സഞ്ചരിക്കുമ്പോൾ എടോളിത്താഴെ ഭാഗത്ത് എത്തിയപ്പോൾ കാർ അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു.

ആ സമയത്ത് പിൻസീറ്റിലായിരുന്ന സോനയെ രക്ഷപ്പെടുത്താൻ രജിൻ ലാൽ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ അതിവേഗം പടർന്നതോടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. സോന സംഭവസ്ഥല്തതുവെച്ചു തന്നെ മരിച്ചു. ചികിത്സയിലായിരുന്ന രജിൻ ലാൽ ദിവസങ്ങൾക്കുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!