ചെങ്ങന്നൂരിൽ സ്കൂൾ ബസ്സിന് തീപിടിച്ചു

മാവേലിക്കര : ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. മാന്നാർ ഭുവനേശ്വരി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.ആലാ-കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്. അപകടസമയത്ത് ബസ്സിലുണ്ടായിരുന്നത് 17 കുട്ടികളായിരുന്നു.

പുക ഉയർന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ കുട്ടികളെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി . കുട്ടികളെല്ലാരും സുരക്ഷിതരാണ് . കുട്ടികൾ ബസിനു പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ് പൂർണമായും കത്തിയമരുകയായിരുന്നു .

ചെങ്ങന്നൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി . തുടർന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസിൽ പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!