കേരള ജനപക്ഷം ലയനം
13ന് തിരുവനന്തപുരത്ത്


കോട്ടയം: കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി 13ന് ബിജെപിയില്‍ ലയിക്കുമെന്ന് പി.സി. ജോര്‍ജ്. തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും. ജനപക്ഷത്തിന്റെ 112 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും. കേരള ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപി ലയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും ജോർജ് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുഴുവന്‍ സമയ ബിജെപി പ്രവര്‍ത്തകനായി താന്‍ പ്രവര്‍ത്തിക്കും. ജനപക്ഷ പാര്‍ട്ടിയിലെ എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണ പാര്‍ട്ടി ലയനത്തില്‍ ഉണ്ട്. ബിജെപി പ്രവേശനത്തോടെ ജനപക്ഷം പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാവുകയും അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാനും സാധിക്കും.

വരും ദിവസങ്ങളില്‍ ബിജെപിയിലേക്ക് ഇടതു-വലത് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടാകും. അതിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുകയില്ല. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അന്തസ്സായി ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍

ബിജെപിയില്‍ ചേരും.
സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ക്കായി ഒന്നും നല്കിയിയിട്ടില്ല. ബജറ്റിന് കടലാസിന്റെ വില പോലും ഇല്ല. സര്‍ക്കാര്‍ പറയുന്ന ബി ബജറ്റ് എന്താണെന്ന് മനസിലായില്ല. മദ്യം വിറ്റും ലോട്ടറി കച്ചവടം നടത്തിയും ജീവിക്കുന്ന മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പെന്‍ഷന്‍ പോലും നല്കാത്ത സ്ഥിതിയാണെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
ജനപക്ഷം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ഇ.കെ. ഹസ്സന്‍ കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

One thought on “കേരള ജനപക്ഷം ലയനം
13ന് തിരുവനന്തപുരത്ത്

  1. എങനെ പറഞ്ഞാലും കുഴപ്പമില്ല സംഗതി ഭക്തിസന്ദ്രമാണ്. സ്വാമിയേ ശരണമയ്യപ്പ.

Leave a Reply to chandrasekaran Cancel reply

Your email address will not be published. Required fields are marked *

error: Content is protected !!