വനിതാ സംവരണ ബിൽ… കേന്ദ്ര നീക്കം രാഷ്ട്രീയ നേട്ടത്തിന്… പ്രധാനമന്ത്രിയുടെ കത്തിന് മറുപടിയുമായി வർഗെ

ന്യൂഡൽഹി : വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി അയച്ച കത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ നേട്ടത്തിനെന്ന് ഖര്‍ഗെ കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഇത് വ്യക്തമാക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടിയാണ് പ്രത്യേക സമ്മേളനം ഉദ്ദേശിക്കുന്നതെങ്കിൽ, ഏപ്രില്‍ 29-ന് ശേഷം സര്‍വകക്ഷി യോഗം വിളിക്കണം എന്ന ആവശ്യവും കത്തില്‍ ഖര്‍ഗെ ആവര്‍ത്തിച്ചു.

തങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക യോഗം വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സമ്മേളനം വിളിക്കുന്നത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുപകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തിടുക്കം കൂട്ടുകയാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം എഴുതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!