പെരുമഴയത്ത് ടാറിങ്; നാട്ടുകാർ തടഞ്ഞപ്പോൾ രാത്രി ആരുമറിയാതെ പൂർത്തിയാക്കി…ഇപ്പോൾ..

കമ്പംമെട്ട് (ഇടുക്കി) : കനത്ത മഴ അവഗണിച്ച് നടത്തിയ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞു. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് – വണ്ണപ്പുറം റോഡിലെ ടാറിംഗാണ് പൊളിഞ്ഞത്.

ഇതേത്തുടർന്ന് റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മയത്തും റോഡുകളിപ്പോൾ ടാർ ചെയ്യാം. പക്ഷേ മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

കനത്ത മഴ വകവെക്കാതെ മുണ്ടിയെരുമ ഭാഗത്ത് ടാറിങ് നടത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധിച്ചുരുന്നു. തുടർന്ന് നിർത്തി വെച്ച ടാറിഗ് പാതിരാത്രിയോടുകൂടി പുനഃരാരംഭിച്ചു. ഈ ടാറിങ്ങാണ് പകൽ വാഹനങ്ങൾ കയറിയിറങ്ങിയപ്പോൾ പൊളിഞ്ഞു പോയത്.

എന്നാൽ, ടാറിംഗ് ഉറയ്ക്കുന്നതിന് മുമ്പ് ചിലർ പൊളിച്ചു കളഞ്ഞെന്നാണ് നിർമ്മാണ കമ്പനി ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!