ആശുപത്രി പരിസരത്തും മോഷണം, പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ ടയറും ബാറ്ററിയും കവർന്നു, പ്രതികൾ പിടിയിൽ

തിരുവനന്തപുരം : ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ അഴിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ട് പേരെ മെഡിക്കൽ കോളെജ് പൊലീസ് പിടികൂടി.

വട്ടിയൂർക്കാവ്, നെട്ടയം സ്വദേശികളായ മധു (55), ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 31-ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് പോയിൻറിലായിരുന്നു സംഭവം നടന്നത്.

ആശുപത്രിയുടെ പാർക്കിങ് പോയിൻറിൽ വാഹനം നിറുത്തിയിട്ടിരുന്ന പനയമുട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഭാഗങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.ബാറ്ററിയും അതിൻ്റെ അനുബന്ധ ഭാഗങ്ങളും ടയറും ഉൾപ്പെടെയുള്ളവയാണ് സംഘം അഴിച്ചെടുത്ത് കടന്നത്.

മെഡിക്കൽ കോളെജ് പൊലീസ് ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. ഷിബു മുൻപും മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!