പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം…

കണ്ണൂർ : പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. മൈലുള്ളിമെട്ടയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനായ പ്രകാശനാണ് ആക്രമത്തിനിരയായത്. സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

പോളിങ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടെ യായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!