നിയമസഭാ തിരഞ്ഞെടുപ്പ്…പ്രത്യേക പരിശോധനയിൽ കേരളത്തിൽ ഇതുവരെ പിടികൂടിയത് 58 കോടിയുടെ വസ്തുവകകള്‍…

തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം വസ്തുക്കള്‍ പിടിച്ചെടുത്തത്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റർ മദ്യം, 41 കോടി രൂപയുടെ മയക്കുമരുന്ന്, ഒരു കോടി രൂപവിലമതിക്കുന്ന അമൂല്യ ലോഹങ്ങൾ, സൗജന്യ വിതരണത്തിനെത്തിച്ച അഞ്ചു കോടി രൂപയുടെ വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 651.51 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!