നേമം സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകര്‍ക്ക് നിതി ലഭ്യമാക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നേമം സഹകരണബാങ്ക് നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് നിതി ലഭിക്കും വരെ അവരോടൊപ്പമുണ്ടാ യിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.

നേമം സഹകരണബാങ്ക് നിക്ഷേപകകൂട്ടായ്മ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
താന്‍ നേമത്ത് നിന്ന് തെരഞ്ഞെടുക്കപ്പെ ട്ടാല്‍ നിങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ച് കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതി വരെ പോകാനും തയ്യാറാണ്. നിങ്ങളുടെ കൂടെ ഞാനുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം അവര്‍ക്ക് നല്‍കി.

പാവങ്ങളുടെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ വേണ്ടി ഏതറ്റംവരെയും പോകാന്‍ ഞാന്‍ തയ്യാറാണ്. പണം നിക്ഷേപിച്ച എല്ലാവര്‍ക്കും പണം മടക്കി ലഭിക്കുന്നത് വരെ നിങ്ങളോടൊപ്പം ഉണ്ടാകും. നേമം സഹകരണബാങ്കില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ഇ.ഡി അന്വേക്ഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും  പാവപ്പെട്ട നിക്ഷേപകരെ സഹായിക്കുന്നവരോടൊപ്പം രണ്ടായിരത്തോളം വരുന്ന നിക്ഷേപകരും അവരുടെ കുടുംബവും ഉണ്ടാകുമെന്നും നേമം സഹകരണബാങ്ക് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി മുജീബ് റഹ്മാന്‍, കണ്‍വീനര്‍ കൈമനം സുരേഷ് എന്നിവര്‍ പറഞ്ഞു. നിക്ഷേപക കൂട്ടായ്മയിലെ അംഗങ്ങള്‍, കൗണ്‍സിലര്‍ ശ്രീദേവി എസ്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!