കങ്ങഴ : എൽഡിഎഫിൻ്റെ മൂന്നാമൂഴം ഉറപ്പാണെന്നും നഷ്ടപ്പെട്ട സീറ്റുകൾ കൂടി ഇത്തവണ പിടിച്ചെടുക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ ജയരാജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കങ്ങഴ പത്തനാട് കവലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
സർക്കാരിൻ്റെ 10 വർഷത്തെ ഭരണകാലഘട്ടത്തിൻ്റെ എടുത്തു പറയത്തക്ക സവിശേഷതയാണ് സമാധാന പൂർണ്ണമായ ജീവിതം. വർഗീയതയെ കേരളത്തിൻ്റെ പടികടത്തിയ നീണ്ട ഈ 10 വർഷക്കാലം ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. മനുഷ്യരാരും കലാപത്തിന് കാത്തിരിക്കുന്നില്ല. അതുകൊണ്ട് തന്നെ മതത്തിൽ വിദ്വേഷത്തിൻ്റെ വിത്ത് വിതയ്ക്കുന്നവരെ കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു.
മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്ന ഭരണമാണ് ഇക്കാലയളവിൽ ഉണ്ടായത്. ഇടതുപക്ഷം നയിച്ച എല്ലാ സർക്കാരും ആ മെച്ചപ്പെട്ട ജീവിതമാണ് നടപ്പിലാക്കിയത്. ഇനിയും അത് തുടരുക തന്നെ ചെയ്യും.
ജനങ്ങളോ ലാഭമോ എന്ന ചോദ്യത്തിൽ ഇടതുപക്ഷം ജനങ്ങളോടൊപ്പം അടിയുറച്ചു നിൽക്കുന്നു.
ഏറ്റവും അധികം ചെറുപ്പകാർക്ക് പി എസ് സി വഴി ജോലി കൊടുത്തു . ലൈഫ് വഴി ഭവനങ്ങൾ നൽകി . എണ്ണിയാലൊടുങ്ങാ ത്ത വികസന നേട്ടങ്ങൾ സർക്കാരിൻ്റേ തായുണ്ട്. ആ പാത തുടരേണ്ടതുണ്ടെന്നും അതിന് ഇടതുപക്ഷത്തെ വർധിച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷം വിശ്വാസികൾക്കെതിരാ ണെന്നും അതുകൊണ്ട് വിശ്വാസികൾ അവർക്ക് വോട്ട് ചെയ്യരുതെന്നും വർഗീയവാദികൾ പറഞ്ഞു നടക്കുന്നുണ്ടെ ന്നും എന്നാൽ യഥാർത്ഥ വിശ്വാസിക്ക് ആശ്രയിക്കാവുന്ന പക്ഷം ഇടതുപ ക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സ്ഥാനാർഥി ഡോ. എൻ ജയരാജ്, എൽഡിഎഫ് നേതാക്കളായ അഡ്വ. സി.കെ ജോസ്ഥ്, അഡ്വ. ഗിരീഷ് എസ് നായർ, സി.കെ ശശിധരൻ, അഡ്വ. വി.കെ സന്തോഷ് കുമാർ, വി.ജി ലാൽ ,മോഹൻ ചേന്നംകുളം, സി.ജി ജ്യോതിരാജ്, എ എം മാത്യു ആനിത്തോട്ടം, സുരേഷ് ഗോപാൽ , കെ.എസ് സെബാസ്‌റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എൽഡിഎഫിൻ്റെ മൂന്നാമൂഴം ഉറപ്പ് : ബിനോയ് വിശ്വം
