സൈക്കിളിൽ നിന്ന് തലയിടിച്ച് റോഡിലേക്ക് വീണു; 14കാരന് ദാരുണാന്ത്യം

കണ്ണൂർ : സൈക്കിളിൽ നിന്ന് റോഡിലേക്ക് വീണ് വിദ്യാർത്ഥി മരിച്ചു .

കണ്ണൂർ ചെമ്പേരിയിലാണ് അപകടം നടന്നത് . ചെമ്പേരി വെണ്ണായപ്പിള്ളിൽ ബിജു- ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്.

സൈക്കിളിൽ നിന്ന് റോഡിലേക്ക് തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!