സംസ്ഥാന സർക്കാർ റബ്ബർ കർഷകരെ വീണ്ടും വഞ്ചിച്ചു :ഫ്രാൻസിസ് ജോർജ്

തിരുവനന്തപുരം : റബ്ബറിന് തറവില 250 രൂപ ആക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെ ബഡ്ജറ്റിൽ 10 രൂപ മാത്രം കൂട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ റബ്ബർ കർഷകരോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എക്സ് എം.പി പ്രസ്താവിച്ചു.

നെല്ല്,നാളികേര സംഭരണം ക്ഷീരമേഖലയെ പ്രോൽസാഹിപ്പിക്കുവാൻ, വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയൽ എന്നീ അടിയന്തിര പ്രാധാന്യമുള്ള കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാനുള്ള ആത്മാർത്ഥമായ ഒരു പരിശ്രമവും ബഡ്ജറ്റിലില്ലന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ആവശ്യ സാധനങ്ങളുടെ അതിരൂക്ഷമായ വില വർദ്ധനവ് തടയുവാൻ ഒരു നിർദേശവും ഇല്ലാത്തത് പ്രതിക്ഷേധാർഹമാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!