റാന്നിയിൽ ഇത്തവണ ശക്തമായ പോരാട്ടം

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ തെരഞ്ഞടുപ്പ് കളത്തിൽ മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടുകൂടി മത്സരചിത്രം വ്യക്തമായി.

സിറ്റിംഗ് എം.എൽ.എ അഡ്വ.പ്രമോദ് നാരായണനാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി ജനറൽ ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവാണ് യു.ഡി.എഫ് സ്ഥാനാർഥി. ട്വന്റി ട്വന്റി പ്രതിനിധി തോമസ് കെ.സാമുവൽ (ബ്ലസൻ) ആണ് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത്.

2021 ൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ റിങ്കു ചെറിയാനെ 1,285 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പ്രമോദ് നാരായണൻ റാന്നി എം.എൽ.എയായി തെരഞ്ഞടുക്കപ്പെട്ടത്. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കൂടിയാണ് പ്രമോദ് നാരായണൻ.

സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗമായാണ് പ്രമോദ് നാരായണൻ രാഷ്ട്രീയ ജീവിതമാരംഭിച്ചത്. കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും സെനറ്റ് അംഗവും ഇന്റർ സ്കൂൾ കൗൺസിലിൻ്റെ ആദ്യ സംസ്ഥാന ചെയർമാനുമായിരുന്നു. കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും സെനറ്റ് അംഗവും ഇന്റർ സ്കൂൾ കൗൺസിലിൻ്റെ ആദ്യ സംസ്ഥാന ചെയർമാനുമായിരുന്നു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്‌ടിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ ബാലകൃഷ്ണപിള്ളയുടെ ചെറുമകനാണ്. ഭാര്യ ജ്യോതി ബാലകൃഷൻ. പ്രണവ്, പ്രാർഥന എന്നിവർ മക്കളാണ്.

കെ.പി.സി.സി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.പഴകുളം മധു. പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള പഴകുളം സ്വദേശിയായ ഇദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ സജീവ സാന്നിധ്യമാണ്. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ കീഴിലുള്ള പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ചുമതല വഹിക്കുന്നു. മലയാള സാഹിത്യത്തിനും സാംസ്ക്‌കാരിക പ്രവർത്തനങ്ങൾക്കുമുള്ള സംഭാവനകൾ പരിഗണിച്ച് പി.എൻ പണിക്കർ അക്ഷരശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ടൂറിസം
ഫെഡറേഷൻ ചെയർമാൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം, അക്കാദമിക് കൌൺസിൽ അംഗം, സ്റ്റുഡൻസ് കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു കലാവേദി സംസ്ഥാന കൺവീനർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.എൽ മഞ്ജുവാണ് ഭാര്യ.

റാന്നി ഇടപ്പാവൂർ സ്വദേശിയായ തോമസ് കെ.സാമുവൽ (ബ്ലസൻ) ആണ് എൻ.ഡി.എ മുന്നണിയിൽ ട്വന്റി ട്വന്റി പാർട്ടിയുടെ സ്ഥാനാർഥി. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തി ലെത്തിയ തോമസ് കെ.സാമുവൽ നിയമസഭയിലേക്കുള്ള കന്നിമത്സരമാണ്. വ്യവസായിയും സിയോൺ ഗ്രൂപ്പിൻ്റെ ഉടമയുമാണ്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ബി.സി.എ യിൽ ബിരുദവും സേലം, പെരിയാർ യൂണിവേഴ്സിറ്റികളിൽ നിന്നും എം.ബി.എ യും നേടിയിട്ടുണ്ട്. മലയാറ്റൂർ പരുവനിക്കൽ സാമുവൽ തോമസ് – മോളി ദമ്പതികളുടെ മകനാണ്. ഭാര്യ – ഷിയോണ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!