പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശൻ്റെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രൻ.
പാലക്കാട് സിപിഎം ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചിരുന്നു.
സതീശന്റെ പ്രസ്താവന കോൺഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നാണ് ശോഭാ സുരേന്ദ്രൻ വിലയിരുത്തിയത്. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം അതത് മുന്നണികൾക്കാണ്. തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെ ന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.
