ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നല്‍കിയ സംഭാവനകള്‍ വലുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.