ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇളയ ദളപതി വിജയ്‌യും. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. രാഷ്ട്രീയ രംഗത്തെ മാറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള പാർട്ടിയ്ക്ക് തമിഴക വെട്രി കഴകം എന്നാണ് പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രധാന ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാ നാണ് പാര്‍ട്ടിയുടെ തീരുമാനം.
പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്‍, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്‌നാട്ടിലുടനീളം ചെയ്തുകൊണ്ടി രിക്കുന്നത്.
