പെരുമ്പാവൂർ : നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു(50)വിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടക്കാട്ടുപടി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മ അണിഞ്ഞിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല മോഷ്ടിക്കുകയായിരുന്നു. 7ആം തിയ്യതി പുലർച്ചെയാണ് സംഭവം
വീടിൻ്റെ അടുക്കള ഭാഗത്തുള്ള ജനൽ കമ്പി തിക്കി പുറക് വശത്തെ വാതിൽ തുറന്നാണ് അകത്ത് കയറിയത്. മോഷണം നടത്തി കടന്നു കളഞ്ഞ പ്രതിയെ വട്ടക്കാടുപടി ഭാഗത്ത് നിന്നാണ് സാഹസികമായി പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐമാരായ ശിവകുമാർ , അബ്ദുൾ ജലീൽ, എ.എസ്.ഐ ശ്രീജ, സി.പി.ഒമാരായ എം.എച്ച് സുധീർ, എം.എം ഷെഫീഖ്, നജ്മി, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പുലര്‍ച്ചെ അടുക്കള ജനൽ കമ്പി മാറ്റി വാതിൽ തുറന്ന് വീട്ടിൽ കയറി, നഷ്ടമായത് വീട്ടമ്മയുടെ ഒന്നര പവന്റെ സ്വർണ മാല
