ന്യൂഡൽഹി: രണ്ടാം നരേന്ദ്രമോദി സര്ഡക്കാരിന്റെ അവസാന ബജറ്റിൽ ലക്ഷദ്വീപിനെ കൈവിടാതെ കേന്ദ്രധനമന്ത്രി. ലക്ഷദ്വീപിനെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നാണ് പുതിയ പ്രഖ്യാപനം.
ദ്വീപിൽ പുതിയ തുറമുഖം പണിയാനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദ്വീപ് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂവണിയുക. രാജ്യത്തെ തുറമുഖങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നും അടിസ്ഥാനസൗകര്യങ്ങളിൽ വളർച്ച ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ. സംസ്ഥാനങ്ങൾക്ക് ടൂറിസം രംഗത്ത് ദീർഘകാല വായ്പകൾ നൽകും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.