മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം
ബദരിനാഥ് റാവല്‍ജിക്ക്



മള്ളിയൂര്‍ (കോട്ടയം): മള്ളിയൂര്‍ ജയന്തിയോടനുബന്ധിച്ച് വര്‍ഷം തോറും നല്കിവരുന്ന ശങ്കരസ്മൃതി പുരസ്‌കാരം പ്രഖ്യാപിച്ചു.
ഇത്തവണത്തെ മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരിയാണ്.

അനുഷ്ഠാനത്തിലുള്ള ശ്രദ്ധയും, ധര്‍മ്മാചരണത്തില്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷയും ആത്മീയ സേവനരംഗത്തുള്ള ദീര്‍ഘ പരിചയവും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും, ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇതോടൊപ്പം കലാസപര്യക്കുള്ള മള്ളിയൂര്‍ ഗണേശ പുരസ്‌കാരത്തിന് സംഗീതവിദ്വാന്‍ ആയാംകുടി മണി അര്‍ഹനായി. 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്‌കാരം.

ഫെബ്രുവരി രണ്ടിന് മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന 103-ാമത് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സുപ്രീം കോടതി അഭിഭാഷകനും ഗ്രന്ഥകാരനും യുവചിന്തകനുമായ ജെ. സായ് ദീപക് ആണ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!