കൂത്തുപറമ്പിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്; വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ, തെയ്യത്തിനെയും പിടിച്ചുതള്ളി

കണ്ണൂർ  : കൂത്തുപറമ്പ് ഉത്സവത്തിനിടെ കൂട്ടത്തല്ല്.മൊകേരി വള്ള്യാനയിൽ തെയ്യത്തിനിടെ ആയിരുന്നു സംഘർഷമുണ്ടായത്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ് കാണികളും വോളന്റീയർമാരും തമ്മിൽ സംഘർഷമുണ്ടായത്.

പൂതിത്തിറ കാണാനായി നിരവധി ആളുകൾ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ആളുകൾക്ക്‌ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ രീതി. ഇത് കാണാനെത്തിയ ആളുകളുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു. ഇവരെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ വോളന്റീയർമാരും ആൾക്കൂട്ടത്തിലുണ്ടാ യിരുന്നവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ആൾക്കൂട്ടത്തിലുണ്ടായിരുന്ന മദ്യപിച്ചെത്തിയ ചില ആളുകളാണ് സംഘർഷമുണ്ടാക്കിയതെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!