പാമ്പാടി : ചൂടുകാലമായതോടെ വിപണിയിൽ കൂവപ്പൊടിക്ക് ആവശൃക്കാർ വർദ്ധിച്ചിരിക്കുകയാണ്.
നിലവിൽ ഒരുകിലോ പൊടിക്ക് ആയിരത്തിഅഞ്ഞുറു രൂപ വരെ വില ലഭിക്കുന്നുണ്ട് എന്ന് കർഷകനായ ഏബീ ഐപ്പ് പറഞ്ഞു
നീല വെള്ള മഞ്ഞ നിറത്തിലുള്ള കൂവകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത് ഇതിൽ നീലകുവക്കാണ് ആവശൃക്കാർ കൂടുതൽ.
ചൂട് വർദ്ധിച്ചതോടെ മൂത്രത്തിൽ കല്ല് പഴുപ്പ് തുടങ്ങിയ രോഗങ്ങൾ വലിയ തോതിൽ വർദ്ധിച്ചു ഇത്തരം രോഗബാധയുള്ള വരാണ് കൂടുതലായു൦ കൂവപ്പൊടിയുടെ ആവശൃക്കാരായി വരുന്നതെന്നു൦ എബി ഐപ്പ് പറഞ്ഞു.
കാര്യമായ പരിചരണം ആവശൃമില്ലാതെ ഈ കൃഷിനടത്താനാകുമെങ്കിലു൦ കൂവ സ൦സ്ക്കരിച്ചു പൊടിയാക്കുന്നതിലുള്ള അറിവ് കുറവ് പറമ്പുകളിൽ തന്നെ ഇവ കിടക്കുവാൻ കാരണമാകുന്നു. പതിനഞ്ചു കിലോ പച്ചകൂവയിൽ നിന്നു൦ ഒരുകീലോ കൂവപ്പൊടി ഉൽപ്പാദിപ്പിക്കാ൦.
