കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ പഞ്ചാബ് എഫ്‌സി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. കൊച്ചിയിൽ രാത്രി 7.30ന് നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരവും പുതിയ പരിശീലകനും പുതിയ വിദേശ താരങ്ങളുമൊക്കെയായി കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ തിരുവോണ ദിനത്തിലെ ആദ്യ മത്സരം ഗംഭീരമാക്കാനൊരുങ്ങുകയാണ് കൊമ്പന്‍മാര്‍.

ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസിന്റെ തന്ത്രങ്ങളുമായാണ് പഞ്ചാബ് കിരീടത്തിനിറങ്ങുന്നത്. പുതു പരിശീലകരുടെ ആദ്യ ഐഎസ്എല്‍ പോരാട്ടം കൂടിയാണ് പഞ്ചാബ് – ബ്ലാസ്റ്റേഴ്‌സ് മത്സരം. ഇവാന്‍ വുകമനോവിച്ചിന്റെ പകരക്കാരന്‍ മൈക്കൽ സ്റ്റാറേ ബ്ലാസ്റ്റേഴ്‌സിന്റെ വളയം പിടിച്ചുകഴിഞ്ഞു.

പരിശീലക കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തായ്‌ലന്‍ഡിലും ഡ്യൂറന്റ് കപ്പിലും കളിപ്പിച്ച സ്റ്റാറേയ്ക്ക് ടീമില്‍ പരിപൂര്‍ണ വിശ്വാസം. ഗോളടിക്കാനും ഗോളടിപ്പിക്കാനും നായകൻ അഡ്രിയാൻ ലൂണയും ക്വാമി പെപ്രയും അയ്മൻ- അസർ സഹോദരങ്ങളും കെപി രാഹുലുമൊക്കെയായി ഇത്തവണ രണ്ടും കല്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!