തിരുവനന്തപുരം: രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നിയമസഭയില്‍നിന്ന് പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട്. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
സംസ്ഥാന സർക്കാറിൻറെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥത യുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. എന്നാല്‍, കേന്ദ്രമാണ് എല്ലാത്തിനും ഉത്തരവാദിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
സാമ്പത്തിക പ്രതിസന്ധിയിലെ അടിയന്തിരപ്രമേയ നോട്ടീസിൽ സഭ നിർത്തിയുള്ള ചർച്ചയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ദൽഹി സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചയ്ക്ക് എടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
