തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി.
ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതിക്ക് ജാമ്യം നൽകിയത്. സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു.
എസ് ഐ റ്റി നടപടികൾ സംശയാസ്പദമായ സാഹചര്യത്തിൽ ആയതിനാൽ റിമാൻഡിൽ കഴിയുന്ന ബാക്കി പ്രതികളും വരും ദിവസങ്ങളിൽ മോചിതരാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
