കൊച്ചി: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ ഇ.ഡി റെയ്ഡ്.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന നടക്കുന്നത്. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്.
കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽ പരിശോധന.
