എം.സി റോഡില്‍ കെഎസ്‌ആർടിസി ബസും ഇറച്ചി കോഴിവണ്ടിയും കൂട്ടിയിടിച്ച്‌ അപകടം; ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ

കോട്ടയം : എം.സി റോഡില്‍ കെ.എസ്‌ആ.ർ.ടി.സി മിന്നല്‍ ബസും ഇറച്ചി കോഴിവണ്ടിയും കൂട്ടിയിടിച്ച്‌ അപകടം. ഡ്രൈവർക്ക് ഉള്‍പ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു.

എം.സി റോഡില്‍ മഠം ജംഗ്ഷനില്‍ ഇറച്ചിക്കോഴികളുമായി പോയ മിനി ലോറിയുടെ പിന്നില്‍ ഊട്ടിക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി മിന്നല്‍ ബസിടിക്കുകയായിരുന്നു.

ഇന്നലെ രാത്രി 10.30ഓടെ ആയിരുന്നു അപകടം. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർ കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!