കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡി.എൻ.എ പരിശോധന നടത്താൻ എൻ.ഐ.എ. എൻ.ഐ.എ ഉടൻ കോടതിയിൽ അപേക്ഷ നൽകും.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻ.ഐ.എയുടെ നീക്കം. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഒന്നാം പ്രതി സവാദ് പിടിയിലായത്.