ഫ്ലവർ മില്ലിന് തീപിടിച്ച് ഉപകരണങ്ങൾ കത്തി നശിച്ചു




പത്തനംതിട്ട : റാന്നിയിൽ ഫ്ലവർ മില്ലിന് തീപിടിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. മില്ലിലെ ഉപകരണങ്ങളിലേക്ക് തീ ആളിപടരുകയായിരുന്നു.

അപകട സമയത്ത് ഉടമയും ഒരു ജീവനക്കാരനുമായിരുന്നു മില്ലിൽ ഉണ്ടായിരുന്നത്. ഇരുവർക്കും പൊള്ളൽ ഏറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!