ന്യൂഡൽഹി: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക്ക് ദിനത്തിന് മാറ്റ് കൂട്ടി ഫ്രാൻസിൽ നിന്നുള്ള 95 അംഗ മാർച്ചിംഗ് സംഘവും 33 അംഗ ബാൻഡ് സംഘത്തിന്റെയും പ്രകടനം.
2023 ലെ ഫ്രാൻസിലെ ദേശീയ ദിനമായ ബാസ്റ്റിൽ ഡേയിൽ ഇന്ത്യൻ സൈനികരും വിമാനങ്ങളും പരേഡ് നടത്തി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ശക്തമായ ബന്ധത്തെ വിളിച്ചോതുന്നതായി ഫ്രഞ്ച് സൈന്യത്തിന്റെ പ്രകടനം.
ഫ്രഞ്ച് സായുധ സേനയുടെ സംയോജിത ബാൻഡിൻ്റെയും മാർച്ചിംഗ് സംഘത്തിൻ്റെയും മാർച്ച് പാസ്റ്റിനാണ് കാർത്തവ്യ പാത സാക്ഷ്യം വഹിച്ചത് . ക്യാപ്റ്റൻ ഖൂർദയുടെ നേതൃത്വത്തിൽ ബാൻഡ് സംഘവും തുടർന്ന് ക്യാപ്റ്റൻ നോയലിൻ്റെ നേതൃത്വത്തിൽ മാർച്ചിംഗ് സംഘവും ഇതിൽ പങ്കാളികളായി
ക്യാപ്റ്റൻ നോയലിൻ്റെ നേതൃത്വത്തിലുള്ള 90 ലെജിയോണെയറുകൾ അടങ്ങുന്ന ഫ്രഞ്ച് ഫോറിൻ ലെജിയൻ്റെ രണ്ടാമത്തെ ഇൻഫൻട്രി റെജിമെൻ്റ് അതിനെ തുടർന്ന് മാർച്ച് ചെയ്തു . നാല് മാസത്തെ കഠിനമായ സെലക്ഷൻ ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയ ലെജിയോണയർമാർക്ക് മാത്രം ധരിക്കാൻ കഴിയുന്ന പ്രശസ്തമായ ‘വൈറ്റ് ലെജിയോണയർ ക്യാപ്പ്’ ധരിച്ചായിരുന്നു അവർ മാർച്ച് നടത്തിയത്.