നാലുവയസുകാരിയുടെ മരണം ; സ്കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു


ബംഗളൂരു : സ്കൂള്‍ കെട്ടിടത്തില്‍ നിന്നുവീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം തുടങ്ങിയത്.

മരണത്തിൽ സ്കൂളിലെ ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിന് പിറകെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിറ്റോ ചികിത്സയിൽ ഇരിക്കെ മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ജിയന്നയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുന്നത്. ഛര്‍ദ്ദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെത്തിയ മാതാപിതാക്കള്‍ക്കു ഗുരുതര പരുക്കേറ്റ കുട്ടിയെയാണ് കാണാനായത്. എങ്ങനെയാണ്‌ പരുക്ക് പറ്റിയത് എന്ന് സ്കൂൾ അധികൃതർ മറച്ചു. ഇതോടെ ചികിത്സ വൈകി. മൂന്ന് ആശുപത്രികൾ കയറി ഇറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ എത്തുന്നതും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കുട്ടിയുടെ തല തകർന്നതായും കണ്ടെത്തുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയാനായെ വെന്റിലേറ്ററിലേക്ക് മാറ്റി.

അടുത്ത ദിവസം തന്നെ മാസ്‌തിഷ്ക മരണവും സംഭവിച്ചു. വീഴ്ചയെ കുറിച്ച് സ്കൂൾ അധികൃതർ വ്യക്തമാക്കിയി രുന്നെകിൽ കൃത്യമായ ചികിത്സ നൽകാൻ കഴിയുമായിരുന്നു. തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന സ്കൂൾ പ്രിന്‍സിപ്പല്‍ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിതും സംശയം ഇരട്ടിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെ ആയമാരില്‍ ഒരാള്‍ കുട്ടിയോടു മോശമായി പെരുമാറിയിരുന്നു. ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടിയോട് പകവീട്ടിയെന്ന സംശയവും മാതാപിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചതായും അച്ഛനമ്മമാർ ആരോപിക്കുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു പിറകെ ഒളിവിൽ പോയ പ്രിൻസിപ്പലിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇയാളെ കിട്ടിയാൽ മാത്രമേ കുട്ടി വീഴാൻ ഇടയായ സാഹചര്യം വ്യക്തമാകൂ.

അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം അല്‍പസമയം ചെല്ലക്കര കല്യാൺ നാഗറിലെ ഫ്ലാറ്റിൽ പൊതു ദർശനത്തിന് വെച്ചു. തുടർന്നു ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ട്പോയി. നാളെയാണ്‌ സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!