തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം

ചെന്നൈ : തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്ന് നിർണായകം.

കോടതി അനുമതിയിൽ ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് തടഞ്ഞതോടെ മധുര ബഞ്ചിലെ ഇന്നത്തെ തുടർനടപടികള്‍ നിര്‍ണായകമാണ്. സിക്കന്ദർ ദർഗയുടെ അടുത്തുള്ള ദീപത്തൂണിൽ ദീപം തെളിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.

ഹിന്ദു മുന്നണി നേതാവിന്‍റെ ഹർജിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് ഇന്നലെ രാത്രി ഏഴിന് മലയിലെത്തിയ ഹർജിക്കാരനെയും ബിജെപി നേതാക്കളെയും പൊലീസ് തടഞ്ഞിരുന്നു. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഡിസംബർ ഒന്നിലെ ഉത്തരവിനെതിരെ സർക്കാർ നൽകിയ റിട്ട് ഹർജി ഇന്ന് ഡിവിഷൻ ബഞ്ചും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!