കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക തൊഴുത് ഭക്തർ

കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക തൊഴുത് ഭക്തർ. തൃക്കാർത്തിക ദർശനം ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ചു. നൂറുകണക്കിന് ഭക്തരാണ് രാവിലെ മുതൽ തൃക്കാർത്തിക തൊഴാൻ കുമാരനല്ലൂരമ്മയുടെ  സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്

രാവിലെ  ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിൻ്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെ കാർത്തിക ദർശന സമയമുണ്ട്.

രാവിലെ 8.30നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടക്കും. ഇന്ന് രാവിലെ 10നു മഹാപ്രസാദമൂട്ട് ദേവി വിലാസം എൽ പി സ്കൂളിൽ ആരംഭിക്കും.

ക്ഷേത്രത്തിൻ്റെ കിഴക്കേനടയിലെ നടപ്പന്തലിൽ വൈകിട്ട് 5.30 നു തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.
ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകൾ തെളിച്ച് ഭക്‌തർ കാർത്തിക വിളക്കൊരുക്കും.

രാത്രി 10നു മതിലകത്ത് എഴുന്നള്ളിപ്പോടെ ദേശവിളക്ക് സമാപിക്കും. തുടർന്ന് പള്ളിവേട്ട എഴുന്നള്ളിപ്പ് ആരംഭിക്കും. നാളെയാണ് ആറാട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!